തിരുവനന്തപുരം: ഡബിള്‍ ഹോഴ്സിന്റെ ഒരു ബാച്ച് മട്ട അരി വില്‍ക്കുന്നത് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വിലക്കി. സിവില്‍ സപ്ലൈയ്സ് കോര്പ്പേറഷന് കടയില്‍ നിന്ന് വാങ്ങിയ മട്ട അരി കഴുകിയപ്പോള്‍ ബ്രൗണ്‍ നിറം മാറി തൂവെള്ളയായിയെന്ന് കാണിച്ച് സാമൂഹ്യ പ്രവര്‍ത്തക ജെസി നാരായണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് നടപടിക്ക് കാരണമായത്.
അരിയില്‍ കൂടുതല്‍ തവിടുള്ളതായും മായം ചേര്‍ത്തതിനാലാണ് തവിട് കൂടുതല്‍ കലര്ന്നതെന്നുമായിരുന്നു കണ്ടെത്തല്‍.തുടര്‍ന്ന് മായം കണ്ടെത്തിയ ബാച്ചിലുള്ള അരി വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം.ജി രാജമാണിക്യം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: