സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയില്‍

Saturday 21 July 2018 2:43 am IST

കൊച്ചി: സുസൂക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ബര്‍ഗമാന്‍ പോര്‍ട്ട് ഫോളിയോയില്‍പെട്ട ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടര്‍ പുറത്തിറക്കി. 125 സിസി കരുത്തോട് കൂടിയ ആഡംബര സ്‌കൂട്ടര്‍ യൂറോപ്യന്‍ രീതിയില്‍ പുതിയ ടെക്‌നോളജികള്‍ ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നതെന്ന് സുസൂക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സതോഷി ഉചിത പറഞ്ഞു. 125 സിസി സ്‌കൂട്ടറുകളുടെ വിഭാഗത്തില്‍ നിലവില്‍ ഉയര്‍ന്ന സ്ഥാനമുള്ള തങ്ങള്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന ആഡംബരവും സുഖകരവുമായ വാഹനമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റെന്ന് സുസൂക്കി മോട്ടോര്‍ഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സജീവ് രാജശേഖരന്‍ പറഞ്ഞു. 

 125 സിസി 4 സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എസ്ഒഎച്ച്‌സി 2 വാല്‍വ് സിംഗിള്‍ സിലിണ്ടര്‍ ബിഎസ് 4 (8.7 എസ്@7000 ആര്‍പിഎം, 10.2 @5000 ആര്‍പിഎം) എന്‍ജിനില്‍ സുസൂക്കി ഇക്കോ പെര്‍ഫോമന്‍സ് ടെക്‌നോളജി കൂടി കൂട്ടിച്ചേര്‍ത്താണ് എഞ്ചിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കരുത്ത് ചോര്‍ന്നു പോകാതെ തന്നെ കൂടുതല്‍ ഇന്ധനക്ഷമത നല്‍കും. ഇടതു കൈയിലുള്ള ബ്രേക്ക് ഉപയോഗിച്ചാല്‍ മുന്നിലും പിന്നിലും ഒരേ അളവില്‍ പ്രഷര്‍ ലഭിക്കുന്ന സിബിഎസ് ബ്രേക്ക് സിസ്റ്റം കൂടുതല്‍ ബാലന്‍സ് ലഭിക്കാന്‍ സഹായകമാണ്. യുറോപ്യന്‍ ഡിസൈനാണ് മറ്റൊരു പ്രത്യേകത.  ബ്രൈറ്റ് എല്‍ഇഡി ഹെഡ്‌ലൈറ്റ് പൊസിഷന്‍ ലാമ്പ്, ടെയില്‍ ലാമ്പ് എന്നിവ രാത്രികാലങ്ങളില്‍ മികച്ച കാഴ്ച ഒരുക്കുന്നുണ്ട്. മുന്നിലും പിന്നിലുമുള്ള ക്രോം ആക്‌സന്റുകള്‍ പ്രീമിയം വാഹനങ്ങളില്‍ പൂര്‍ണമായും ഇല്ലെങ്കിലും മികച്ച ലുക്ക് നല്‍കുന്നുണ്ട്. 

 നല്ല ഫൂട്ട് പൊസിഷന്‍ നല്‍കുന്ന രീതിയിലാണ് ഡിസൈനിങ്ങ്.  ഡിജിറ്റല്‍ ക്ലോക്ക്, ഫ്യൂല്‍ ഗേജ്, ഓയില്‍ ചേഞ്ച് ഇന്റിക്കേറ്റര്‍, ഡ്യുവല്‍ ട്രിപ്പ് മീറ്റര്‍ എന്നിവ മറ്റ് പ്രത്യേകതകളാണ്. കാറ്റിന്റെ തടസത്തെ കുറയ്ക്കുന്ന രീതിയിലാണ് ബോഡി നിര്‍മാണം. വലിയ സീറ്റ് കൂടുതല്‍ സുഖകരമായ യാത്രയ്ക്ക് സഹായകമാകും. ഫ്രണ്ട് പോക്കറ്റ്, കൂടുതല്‍ സാധനങ്ങല്‍ സൂക്ഷിക്കാനുള്ള സ്ഥലം, യുഎസ്ബി ചാര്‍ജര്‍ എന്നിവയുമുണ്ട്. 21.5 ലിറ്റര്‍ സാധനങ്ങള്‍ സീറ്റിന് അടിയില്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയും. മെറ്റാലിക്ക് മാറ്റ് ഫൈബ്രോണ് ഗ്രേ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ മിറാജ് വൈറ്റ്  നിറങ്ങളില്‍ വാഹനം ലഭിക്കും. 68,000 രൂപയാണ് ദല്‍ഹിയില്‍ എക്‌സ് ഷോറൂം വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.