കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെടുത്ത നിലപാട് ഹിന്ദു വിരുദ്ധമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. ശബരിമലയില്‍ കാലങ്ങളായി പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങള്‍ മാറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്.
സര്‍ക്കാര്‍ നിലപാട് ഹൈന്ദവ വിരുദ്ധവും അനുഷ്ഠാനങ്ങള്‍ അട്ടിമറിക്കാനുമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരാനനുഷ്ഠാനങ്ങള് സംബന്ധിച്ച് കോടതിയടക്കമുള്ള സംവിധാനങ്ങള്‍ക്കുള്ള സംശയം ദുരീകരിക്കേണ്ട സര്‍ക്കാരും ബോര്‍ഡും ക്ഷേത്രത്തിന് എതിരായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: