ന്യൂദല്‍ഹി: രാജ്യത്തെ പെട്രോല്‍ വില ലിറ്ററിന് 95 പൈസ കുറച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കുറഞ്ഞ നിരക്ക് പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് വര്‍ദ്ധിച്ചതിനേയും തുടര്‍ന്നാണ് വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായത്.
നേരത്തേ തന്നെ അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞപ്പോള്‍ എണ്ണക്കമ്പനികള്‍ പെട്രോല്‍ വില കുറയ്ക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: