ദുരിതാശ്വാസ ക്യാമ്പില്‍ ദളിതര്‍ക്ക് വിവേചനം

Saturday 21 July 2018 2:55 am IST

ഹരിപ്പാട്: ദുരിതാശ്വാസ ക്യാമ്പിലെത്തിയ ദളിതരെ ഒരുവിഭാഗം  ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി. ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ദുരിതാശ്വാസ ക്യാമ്പില്‍ ദളിതരായ ഹൈന്ദവര്‍ എത്തിയതില്‍ പ്രതിഷേധിച്ച് ഇവിടുണ്ടായിരുന്ന ഒരുവിഭാഗം ക്രൈസ്തവര്‍ ക്യാമ്പ് ബഹിഷ്‌കരിക്കുകയായിരുന്നു. എസ്‌സിഎല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ ഭക്ഷണം പാകം ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഇവര്‍ ക്യാമ്പ് വിട്ടതത്രെ. 

ദളിതര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ലെന്ന് ചിലര്‍ പരസ്യമായി നിലപാടെടുത്തതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. 28 ക്രൈസ്തവ കുടുംബങ്ങളും 22 പട്ടികജാതി കുടുംബങ്ങളും അടങ്ങുന്നതായിരുന്നു ക്യാമ്പ്. സംഭവം വിവാദമായതോടെ വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗവും സ്ഥലത്ത് എത്തി ഇരുവിഭാഗങ്ങളെയും രണ്ടിടങ്ങളിലേക്ക് മാറ്റാനുള്ള നടപടിയാണ് സ്വീകരിച്ചത്. ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് ശ്രേയസ് ക്യാമ്പ് സന്ദര്‍ശിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.