മത്സ്യസമ്പത്ത് പുനരുജ്ജീവന പദ്ധതി: കവ്വായി കായലില്‍ 50,000 പൂമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Friday 20 July 2018 9:05 pm IST

 

കണ്ണൂര്‍: മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിക്കുന്നതിനായി ഉള്‍നാടന്‍ പൊതുജലാശയങ്ങളില്‍ ചെമ്മീന്‍, മത്സ്യവിത്ത് നിക്ഷേപം നടത്തുന്ന പദ്ധതിയുടെ പയ്യന്നൂര്‍ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ 50,000 പൂമീന്‍ കുഞ്ഞുങ്ങളെ കവ്വായി പുഴയില്‍ നിക്ഷേപിച്ച് നിര്‍വ്വഹിച്ചു. നഗരസഭ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ പി.വി. കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. 

ജലമലിനീകരണം, ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം, കാലാവസ്ഥാവ്യതിയാനം, അമിത ചൂഷണം എന്നിവയാല്‍ നശിക്കുന്ന ഉള്‍നാടന്‍ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യബന്ധനം ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതനിലവാരം ഉയര്‍ത്തുകയാണ് പദ്ധതി ലക്ഷ്യം. ഈ വര്‍ഷം പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിനും മത്സ്യസമ്പത്തിന്റെ സംരക്ഷണവും പരിപാലനവും ഉറപ്പു വരുത്തുന്നതിനും പദ്ധതി പ്രദേശങ്ങളില്‍ ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ ഒരേ സ്ഥലത്ത് മത്സ്യവിത്ത് നിക്ഷേപം നടത്തുകയും നിരീക്ഷണം നടത്തിവരികയും ചെയ്യുന്നു. കൗണ്‍സിലര്‍മാരായ എ.നസീമ, പി.പ്രീത, കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ശ്രീകണ്ഠന്‍, എക്‌സ്‌റ്റെന്‍ഷന്‍ ഓഫീസര്‍ എ.കെ.സംഗീത എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.