പൂരക്കളി അക്കാദമി ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു

Friday 20 July 2018 9:09 pm IST

 

കണ്ണൂര്‍: കേരള പൂരക്കളി അക്കാദമി 2016-17 വര്‍ഷത്തെ ഫെലോഷിപ്പ്, അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെ.ബാലകൃഷ്ണപ്പണിക്കര്‍-ആണ്ടോള്‍, പി.കുമാരപ്പണിക്കര്‍-മാതമംഗലം, പുതിയപുരയില്‍ അമ്പു എന്നിവരാണ് ഫെലോഷിപ്പിന് അര്‍ഹരായത്. എം.കുഞ്ഞികൃഷ്ണപ്പണിക്കര്‍-കടാങ്കോട് തുരുത്തി, എം.വി.കുഞ്ഞിരാമന്‍ പണിക്കര്‍-ചാത്തമത്ത് നീലേശ്വരം, ഇരുട്ടന്‍ നാരായണന്‍ പണിക്കര്‍-മണിയറ കാനായി, എ.കെ.കുഞ്ഞിരാമന്‍ പണിക്കര്‍-എടാട്ടുമ്മല്‍ തൃക്കരിപ്പൂര്‍, സി.നാരായണന്‍-തെക്കെമാണിയാട്ട് തൃക്കരിപ്പൂര്‍, വി.പി.ദാമോദരന്‍-കാഞ്ഞങ്ങാട് സൗത്ത്, പി.ടി.കുഞ്ഞിരാമന്‍ പണിക്കര്‍-ഓലാട്ട്, യു.കെ.തമ്പാന്‍-പിലിക്കോട്, കോട്ടമ്പത്ത് ബാലകൃഷ്ണന്‍-കരിവെള്ളൂര്‍, സി.പി.കൃഷ്ണന്‍-ഏറ്റുകുടുക്ക, കുതിരുമ്മല്‍ കൃഷ്ണന്‍-നീലേശ്വരം, എ.പി.നാരായണന്‍-വെള്ളൂര്‍, കുണ്ടത്തില്‍ ദാമോദരന്‍-ഏറ്റുകുടുക്ക എന്നിവര്‍ക്ക് പൂരക്കളി-മറുത്തുകളി അവാര്‍ഡ് നല്‍കും. യുവപ്രതിഭാ പുരസ്‌കാരത്തിന് വിപിന്‍ പണിക്കര്‍-മാതമംഗലം, സി.കെ.സജീഷ് തായിനേരി എന്നിവര്‍ അര്‍ഹരായി. പഠന ഗ്രന്ഥ സമ്പാദനത്തിനുള്ള പുരസ്‌കാരത്തിന് പി.പി.മാധവന്‍ പണിക്കര്‍ അര്‍ഹനായി. ഗുരുപൂജ പുരസ്‌കാരത്തിന് പി.വി.ബാബു-പയ്യന്നൂര്‍, എന്‍.വി.കുഞ്ഞികൃഷ്ണന്‍-നീലേശ്വരം, ഒ.കുഞ്ഞിരാമന്‍-പൊയിലൂര്‍, പി.വിജയന്‍ ഗുരുക്കള്‍ -തൂവക്കുന്ന് എന്നിവരെയും തെരഞ്ഞെടുത്തു. 

സപ്തംബര്‍ മാസത്തില്‍ പയ്യന്നൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.കൃഷ്ണന്‍ എംഎല്‍എ, കേരല പൂരക്കലി അക്കാദമി സെക്രട്ടറി കെ.വി.മോഹനന്‍, ഡോ.സി.കെ.നാരായണ പണിക്കര്‍, എന്‍.കൃഷ്ണന്‍, സി.രാജന്‍ പണിക്കര്‍ എന്നിവര്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.