കണ്ണൂര്‍: കേന്ദ്ര നേതൃത്വത്തിന്റെ അറിവില്ലാതെ സംസ്ഥാന പ്രസിഡണ്ട് കെ.രംഗനാഥന് നടത്തിയ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ കണ്‍വീനര്‍മാരുടെയും നിയമനം ആര്‍എല്‍എസ്പി കേന്ദ്രകമ്മറ്റി റദ്ദ് ചെയ്തതായി സംസ്ഥാന സെക്രട്ടറി ജനറല്‍ എന്‍.റാം പ്രസ്ഥാവനയില്‍ അറിയിച്ചു. ദല്‍ഹിയില്‍ ആര്‍എല്‍എസ്പി അഖിലേന്ത്യാ പ്രസിഡണ്ട് ഉപേന്ദ്ര കുശ്വാഹയും കേന്ദ്രനേതൃത്വവുമായി എന്‍.റാം, സീനിയര്‍ വൈസ്പ്രസിഡണ്ട് സതീഷ് ചന്ദ്രന്, വൈസ് പ്രസിഡണ്ട് സത്യനാരായണന് എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ആര്‍എല്‍എസ്പിയില്‍ ലയിച്ച സോഷ്യലിസ്റ്റ് ജനതാദള്‍ വിഭാഗത്തില്‍ നിന്ന് ഏഴ് പേര് ഉള്‍പ്പടെ 18 അംഗ സംസ്ഥാന ഭാരവാഹികളുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്. പുതിയ ഭാരവാഹികളായി കെ.രംഗനാഥന്-പ്രസിഡണ്ട്, എ.കെ.സതീഷ് ചന്ദ്രന്-വര്‍ക്കിങ് പ്രസിഡണ്ട്, എന്‍.റാം-സെക്രട്ടറി ജനറല്‍, അജയകുമാര്‍ കുറ്റിക്കാട്ട്, പ്രൊഫസര്‍ അനില്‍കുമാര്‍, സി.ശ്യാം പ്രസാദ്, എടമന പരമേശ്വരന്, ചെങ്കവില ഗിരീഷ്-വൈസ് പ്രസിഡണ്ടുമാര്‍, കളത്തിങ്കല്‍ ബി.സുരേഷ് കുമാര്‍, സി.കെ.മാധവന്, എം.ഐ.രവീന്ദ്രന്, ആര്.അനില്‍കുമാര്‍, പ്രവീണ്‍ ചന്ദ്, പയന്തി സുരേഷ്, എം.ഉഷ-ജനറല്‍ സെക്രട്ടറിമാര്‍, കെ.ഇ.ജയപ്രകാശ്, ആന്റു സി.പോള്‍, ഉഷ മടപ്പുര സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: