ടൂറിസം ലൈഫ് ഗാര്‍ഡുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

Friday 20 July 2018 9:10 pm IST

 

കണ്ണൂര്‍: 33 വര്‍ഷക്കാലമായി കേരള ടൂറിസം വകുപ്പിന് കീഴില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിചെയ്തുവരുന്ന ലൈഫ ഗാര്‍ഡുകളെ സ്ഥിരം ജീവനക്കാരാക്കണമെന്നും ലൈഫ് ഗാര്‍ഡുകള്‍ക്ക് താല്‍ക്കാലിക ആശ്വാസമെന്നോണം ടൂറിസം വകുപ്പ് 2017 ല്‍ യൂണിയന് രേഖാമൂലം നല്‍കിയ ഉറപ്പുകള്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും നടപ്പില്‍ വരുത്താത്തതില്‍ പ്രതിഷേധിച്ചും സെപ്തംബര്‍ 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹമിരിക്കാനും കേരള ടൂറിസം ലൈഫ് ഗാര്‍ഡ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചപ്പോഴെല്ലാം പ്രശ്‌നപരിഹാരം ഉറപ്പ് നല്‍കി പിന്തിരിപ്പിക്കുകയാണുണ്ടായത്. നാളിത് വരെയും ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കം നടത്താന്‍ നിര്‍ബന്ധിതമായതെന്ന് നേതാക്കള്‍ അറിയിച്ചു. പ്രസിഡണ്ട് കെ.പി.സഹദേവന്‍ അധ്യക്ഷത വഹിച്ചു. പി.രാജേന്ദ്രന്‍, ടി.വി.പ്രേംജിത്ത്, എം.സി.ബേബി, കെ.രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.