ജില്ലാ കണ്‍വെന്‍ഷന്‍ നാളെ

Friday 20 July 2018 9:12 pm IST

 

കണ്ണൂര്‍: ഫര്‍ണ്ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്റ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ രാവിലെ 10 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടക്കും. സംസ്ഥാന ട്രഷറര്‍ റാഫി പി.ദേവസ്യ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കെ.പി.ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. 

ഈ ഓണക്കാലം മുതല്‍ സംഘടനയിലെ അംഗങ്ങള്‍ ഒത്തു ചേര്‍ന്ന് കേരളത്തിലാകെ ഫുമ ഫര്‍ണിച്ചര്‍ വ്യാപാരോത്സവം നടത്തും. നറുക്കെടുപ്പിലൂടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആയിരക്കണക്കിന് സമ്മാനങ്ങള്‍ ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.പി.ചന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് എം.എ.ഫലീല്‍, ജില്ലാ സെക്രട്ടറി എം.ഇ.സഹജന്‍, സംസ്ഥാന രക്ഷാധികാരികളായ കെ.നാരായണന്‍ കുട്ടി, പി.രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.