ന്യൂദല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ മറുപടി പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. അവിശ്വാസ പ്രമേയം വികസനത്തിന് എതിരായ ശബ്ദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാട് നാശത്തിലേക്കെന്നും മോദി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി കസേരയില്‍ ഇരിക്കാന്‍ രാഹുലിന് തിടുക്കമായെന്നും, തന്നെ ഈ കസേരയില്‍ നിന്നും മാറ്റാന്‍ രാഹുലിനാവില്ലെന്നും, ജനങ്ങളാണ് തന്നെ ഈ കസേരയില്‍ ഇരുത്തിയതെന്നും മോദി പറഞ്ഞു.’മോദി’യെ മാറ്റുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് പ്രതിപക്ഷത്തിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: