ഏഷ്യന്‍ ഗെയിംസ്: ഹീന പരിശീലനം ആരംഭിച്ചു

Saturday 21 July 2018 3:16 am IST

ഭോപ്പാല്‍: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ഷൂട്ടിങ്ങ് താരം ഹീന സിദ്ധു ഏഷ്യന്‍ ഗെയിംസിനുള്ള തയ്യാറെടുപ്പ് തുടങ്ങി.ഭോപ്പാലിലെ മധ്യപ്രദേശ് ഷൂട്ടിങ്ങ് അക്കാദമിയിലാണ് പരിശീലനം. ജക്കാര്‍ത്തയില്‍ അടുത്ത മാസമാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുക. മുന്‍ ലോക ഒന്നാം നമ്പറായ ഹീന ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരട്ട് സ്വര്‍ണം നേടിയിരുന്നു. പത്ത് മീറ്റര്‍ പിസ്റ്റള്‍ ഇനത്തിലും 25 മീറ്റര്‍ സ്‌പോര്‍ട് പിസ്റ്റളിലുമായണ് ഹീന സ്വര്‍ണം നേടിയത്.

സാങ്കേതിക മികവ് ശക്തിപ്പെടുത്തുന്നതിനുള്ള പരിശീലനമാണ് ഇപ്പോള്‍ നടത്തുന്നത്. ആഗസ്തില്‍ സമ്മര്‍ദങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനം നടത്തും. ദിവസേന ഒമ്പത് മണിക്കൂര്‍ പരിശീലനം നടത്തും. രാവിലെ ആറിന് പരിശീലനം ആരംഭിക്കുമെന്ന് ഹീന പറഞ്ഞു. ഇന്ത്യേനേഷ്യയിലെ ജര്‍ക്കാര്‍ത്തയില്‍ ആഗസ്റ്റ് പതിനെട്ട് മുതല്‍ സ്‌പെ്തംബര്‍ രണ്ടുവരെയാണ് ഏഷ്യന്‍ ഗെയിംസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.