ന്യൂദല്‍ഹി: ഇന്ത്യയുടെ പി.വി. സിന്ധു ബാഡ്മിന്റണ്‍ ലോക ഫെഡറേഷന് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. സെയ്ന നെഹ്വാള് പത്താം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച തായ്ലന്ഡ് ഓപ്പണിന്റെ ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച ജപ്പാന്റെ നവോമി ഒകുഹാര പുതിയ റാങ്കില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഇന്ത്യയുടെ പതിനാറുകാരിയായ വൈഷ്ണവി ജാക്ക റെഡി നാല് സ്ഥാനം മുന്നോട്ടുകയറി അമ്പതാം റാങ്കിലെത്തി. കരിയറില്‍ ഇതാദ്യമായാണ് വൈ ഷ്ണവി അമ്പതാം റാങ്കിലെത്തുന്നത്. പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്ത് അഞ്ചാം സ്ഥാനത്തെത്തി. എച്ച്.എസ്. പ്രണോയി പതിനൊന്നാം സ്ഥാനം നേടി. തായ്ലന്ഡ് ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറിലെത്തിയ പി. കശ്യപ് ആറ് സ്ഥാനം മുന്നോട്ടുകയറി 48-ാം റാങ്കിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: