പാർലമെൻ്റിലെ പ്രകടനം; രാഹുൽ ഗാന്ധി ഏത് ലഹരിയാണ് ഉപയോഗിച്ചതെന്ന് കേന്ദ്രമന്ത്രി

Saturday 21 July 2018 8:50 am IST

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ പ്രകടനത്തില്‍  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍. രാഹുല്‍ ഗാന്ധി എന്ത് ലഹരിയാണ് ഉപയോഗിച്ചതെന്നും അത് എന്താണെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും മന്ത്രി പരിഹാസേന പറഞ്ഞു. 

അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കുന്നതിനായി പാര്‍ലമെന്റില്‍ എത്തുന്നതിനു മുൻപ് എന്തു ലഹരിയാണ് രാഹുല്‍ ഉപയോഗിച്ചതെന്നായിരുന്നു പഞ്ചാബില്‍നിന്നുള്ള എംപിയായ ഹര്‍സിമ്രതിന്റെ സംശയം.ലഹരി മരുന്നിന് അടിമപ്പെട്ടവര്‍ എന്ന് ഞങ്ങളെ സംബോധന ചെയ്തു കൊണ്ടാണ് അദ്ദേഹം പഞ്ചാബിലേക്ക് കടന്നു വന്നത്. ഇന്ന് അദ്ദേഹം എന്ത് ലഹരിയാണ് ഉപയോഗിച്ചതെന്നാണ് എന്റെ സംശയം- അകാലിദള്‍ നേതാവ് കൂടിയായ ഹര്‍സിമ്രത് പറഞ്ഞു. 

പഞ്ചാബുകാരെ രാഹുല്‍ ലഹരി അടിമകള്‍ എന്നു വിളിച്ചെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ഇത് പാര്‍ലമെന്റാണ്. മുന്നാ ഭായി ചലച്ചിത്രത്തില്‍ നിന്നുള്ള രംഗം അവതരിപ്പിക്കാനുള്ള വേദിയല്ല. അമിതാഭ് ബച്ചനെപ്പോലും അഭിനയത്തില്‍ അദ്ദേഹം തോല്‍പ്പിച്ചുകളഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.