ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നാവികസേനയും

Saturday 21 July 2018 10:58 am IST

കൊച്ചി: കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയും രംഗത്ത്. ദക്ഷിണ നാവിക കമാന്‍ഡിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ജില്ലാ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക. 

വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട ആലപ്പുഴ ജില്ലയിലെ പ്രദേശങ്ങളില്‍ നാവികസേന സഹായങ്ങള്‍ എത്തിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളെ ഇത്തവണത്തെ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളും പാടങ്ങളും വെള്ളം കയറിയ നിലയിലാണ്. 

നിരവധി പേര്‍ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.