ഇസ്രായേൽ സൈന്യത്തിൻ്റെ വെടിവയ്പിൽ നാല് പാലസ്തീൻകാർ കൊല്ലപ്പെട്ടു

Saturday 21 July 2018 11:57 am IST

ഇസ്രായേല്‍ : ഇസ്രായേലില്‍ പാലസ്തീന്‍ സംഘര്‍ഷം ശക്തമാകുന്നു. ഗാസയില്‍ പാലസ്തീനികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പിൽ നാല് പേര്‍ കൊല്ലപ്പെട്ടു. 120ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രായേലില്‍ നിന്ന് പുറത്താക്കപ്പെട്ട പാലസ്തീനികള്‍ക്ക് തിരികെയെത്താനുള്ള അവകാശത്തിനായാണ് ഗാസയില്‍ പ്രതിഷേധം നടത്തുന്നത്. വെള്ളിയാഴ്ച നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് ഇസ്രായേല്‍ സൈന്യം ശക്തമായ വെടിവെപ്പ് നടത്തിയത്. നാല് പേരാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. വെടിവയ്പിന് പുറമെ ടിയര്‍ ഗ്യാസ് പ്രയോഗവും ഉണ്ടായിരുന്നു. ഇതില്‍ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.

ഗാസയിലെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഹമാസിന്റെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്രണത്തില്‍ മൂന്ന് ഹമാസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം ആക്രമണം പലസ്തീനികള്‍ക്ക് നേരെയല്ലെന്നും ഹമാസിന് നേരെയാണെന്നും ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.