ന്യൂദൽഹി: പ്രധാനമന്ത്രി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് സന്ദർശനത്തിനൊരുങ്ങുന്നു. റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നിവടങ്ങിലാണ് സന്ദര്‍ശനം നടത്തുന്നത്. തിങ്കളാഴ്ചയാണ് മോദിയുടെ സന്ദര്‍ശനം ആരംഭിക്കുന്നത്.
റുവാണ്ടയിലാണ് അദ്ദേഹം ആദ്യം സന്ദർശനം നടത്തുന്നത്. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രി മോദിയാണ്. ജൂലൈ 23-24 എന്നീ ദിവസങ്ങളിലാണ് മോദി സന്ദർശനം നടത്തുന്നത്. സന്ദര്‍ശന വേളയില്‍ റുവാണ്ടയ്ക്കായി 200 പശുക്കളെയും മോദി സമ്മാനിക്കും. റുവാണ്ടയിലെ ഗിരിങ്ക പദ്ധതിക്കുവേണ്ടിയാണ് പശുക്കളെ സമ്മാനിക്കുന്നത്. പാവപ്പെട്ടവര്‍ക്കായി ഒരോ പശുവിന് വീതം നല്‍കുന്നതിനുള്ള പദ്ധതിയാണ് ഗിരിങ്ക.
തുടർന്ന് 24-25 ന് ഉഗാണ്ടയും ശേഷം ദക്ഷിണാഫ്രിക്കയും സന്ദര്ശിച്ചിതനുശേഷം ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്താണ് മോദി ഇന്ത്യയിലേക്ക് മടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: