ന്യൂദല്‍ഹി: പാലക്കാട് ഐഐടിക്ക് 1217.40 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ആദ്യഗഡുവായ 275 കോടി രൂപ കൈമാറിയതായും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ഭിലായ്, ധര്‍വാര്‍ഡ്, ജമ്മു, തിരുപ്പതി എന്നീ ഐഐടികള്ക്കൊപ്പമാണ് പാലക്കാടിനും വന്‍തുക അനുവദിച്ചത്.
ഐഐടികളില്‍ ഏറ്റവുമധികം തുക അനുവദിച്ചതും പാലക്കാടിനാണ്. ഭിലായ് ഐഐടിക്ക് 983.95 കോടി രൂപയും ധര്‍വാഡിന് 106.83 കോടി രൂപയുമാണ് ലഭിക്കുന്നത്. ജമ്മു ഐഐടിക്ക് 1085.04 കോടി രൂപ ലഭിക്കും. ഐഐടി തിരുപ്പതിക്ക് 976.89 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
അഞ്ച് ഐഐടികള്‍ക്കും ആദ്യഗഡുവായ 275 കോടി രൂപ വീതം ഇതിനകം കൈമാറിക്കഴിഞ്ഞു. വിദ്യാഭ്യാസ, ഗവേഷണ മേഖലകളിലെ വികസനവും അടിസ്ഥാന സൗകര്യമേഖലയുടെ വിപുലീകരണവുമാണ് കേന്ദ്രസര്‍ക്കാരിന്റെ നയമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: