ഛത്തീസ്ഗഡ്: ഛത്തീസ്ഗഢിൽ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ സഞ്ചരിച്ച മിനിബസ് പാലത്തിൽ താഴേക്ക് പതിച്ച് പതിനഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മുപ്പതടിയോളം ആഴ്ചയുള്ള ചതുപ്പിലേക്കാണ് ബസ് പതിച്ചത്. തലകീഴായി വീണ ബസിന്റെ മുകള്ഭാഗം ചെളിയില്‍ മുങ്ങിയിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: