ഉഭയകക്ഷി വ്യാപാര പ്രശ്‌നങ്ങളുടെ പട്ടിക ഇന്ത്യക്ക് നൽകുമെന്ന് അമേരിക്ക

Saturday 21 July 2018 3:17 pm IST

ന്യൂയോർക്ക്:: ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ തങ്ങള്‍ക്കുള്ള പരാതികള്‍ സംബന്ധിച്ച ഒരു പട്ടിക ട്രംപ് ഭരണകൂടം അടുത്ത ആഴ്ച ഇന്ത്യയുമായി പങ്കു വെയ്ക്കും. ഉഭയ കക്ഷി വ്യപാരത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നില നില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

നേരത്തെ വാഷിംഗ്ടണില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് പുതിയ നീക്കമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ചര്‍ച്ചയില്‍ പൊതുവായ കാര്യങ്ങളാണ് യുഎസ് ഉന്നയിച്ചതെന്നും സംസാരിച്ചതെന്നും കൂടുതല്‍ കൃത്യമായി പ്രശ്‌നങ്ങളെ കുറിച്ച്‌ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ വ്യാപാര പ്രശ്‌നങ്ങളുടെ പട്ടിക യു എസ് ഇന്ത്യക്ക് കൈമാറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.