സിഗ്നല്‍ തകരാര്‍; ട്രെയിനുകള്‍ വൈകുന്നു

Saturday 21 July 2018 3:50 pm IST

കൊല്ലം: സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തു നിന്നും സര്‍വീസ് തുടങ്ങുന്ന ദീര്‍ഘദൂര ട്രെയിനുകളുടെയെല്ലാം സമയം വൈകി.

കേരള എക്സ്പ്രസ്, ഐലന്‍ഡ് എക്സ്പ്രസ്, തിരുവനന്തപുരം-ബംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ നിലവില്‍ പിടിച്ചിട്ടിരിക്കുകയാണ്. തകരാര്‍ പരിഹരിച്ച ശേഷം മാത്രമേ ഈ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങൂ എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സിഗ്നല്‍ സംവിധാനം സാധാരണ നിലയിലാക്കാന്‍ ശ്രമം തുടങ്ങിയെന്നും വൈകുന്നേരം സര്‍വീസ് തുടങ്ങുന്ന മറ്റ് ട്രെയിനുകളുടെയും സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.