എംജി റോഡിലെ കയ്യേറ്റം നടപടി വേണം: ബിജെപി

Sunday 19 June 2011 11:12 am IST

കൊച്ചി: ആവശ്യത്തിന്‌ സ്ഥലം ലഭിക്കാതെ വികസനം മുരടിച്ച കൊച്ചി നഗരത്തില്‍ മെട്രോ റെയിലും സഹോദരന്‍ അയ്യപ്പന്‍ റോഡ്‌, ചര്‍ച്ച്‌ ലാന്റിങ്ങ്‌ റോഡ്‌ വികസനവും നടക്കേണ്ട ജംഗ്ഷനില്‍ പുറമ്പോക്ക്‌ കയ്യേറി നടത്തിവരുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച്‌ കയ്യേറിയ രണ്ട്‌ സെന്റ്‌ സ്ഥലം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി എറണാകുളം നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധ ധര്‍ണ നടത്തി. കെ.എസ്‌. ദിലീപ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ ധര്‍ണ മണ്ഡലം ജനറല്‍ സെക്രട്ടറി പ്രകാശ്‌ അയ്യര്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈജു, മണ്ഡലം സെക്രട്ടറി ഷാജീവന്‍, ട്രഷറര്‍ കെ. അജിത്‌, സി.ജി. രാജഗോപാല്‍, ഉപേന്ദ്രനാഥപ്രഭു, തോമസ്‌. സി.ജെ, ആന്റണി, ബിജു നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.