സ്ത്രീവിരുദ്ധ പരാമര്‍ശം : എസ്.ഹരീഷിന്റെ നോവല്‍ ‘മീശ’ പിന്‍‌വലിച്ചു

Saturday 21 July 2018 4:30 pm IST

കോഴിക്കോട്: ഹൈന്ദവ സ്ത്രീകളെ അപമാനിച്ച് കൊണ്ട് എസ്.ഹരീഷ് എഴുതിയ നോവല്‍ 'മീശ' പിൻവലിച്ചു. ചില സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് നോവൽ പിൻവലിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു. മാതൃഭൂമി ആഴ്ച്ച പതിപ്പിലാണ് നോവല്‍ പ്രസിദ്ധീകരിച്ചിരുന്നത്.

നോവലിന്റെ മൂന്ന് ലക്കങ്ങളാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. ഇതിൽ രണ്ടാം ലക്കത്തിൽ വന്ന പരമാർശമാണ് എതിർപ്പ് ക്ഷണിച്ചുവരുത്തിയത്. സ്ത്രീകളെ മോശമായി പരാമര്‍ശിക്കുകയും ആചാര അനുഷ്ഠാനങ്ങളെ അവഹേളിക്കുകയും ചെയ്ത മാതൃഭൂമിക്കും ലേഖകന്‍ ഹരീഷിനുമെതിരെ വന്‍ പ്രക്ഷോഭം നടന്നിരുന്നു. നോവലിലെ വിവാദ പരാമർശത്തെ തുടർന്ന് ഹരീഷിന് രൂക്ഷമായ സൈബർ ആക്രമണവും നേരിടേണ്ടി വന്നു. തുടർന്ന് അദ്ദേഹം തന്റെ ഫെയ്സ്‌ബുക്ക് അക്കൗണ്ട് നിർജ്ജീവമാക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.