ന്യൂദല്‍ഹി: രാജ്യത്ത് 32 ഇനങ്ങളുടെ നികുതി കുറച്ചു. 28 നികുതി സ്ലാബിലുള്ള ഉത്പന്നങ്ങളുടെ നികുതിയാണ് കുറച്ചത്. ദല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ്തീരുമാനം. പരോക്ഷ നികുതി സമ്പ്രദായം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നികുതി കുറച്ചത്.
സാനിറ്ററി നാപ്കിനെ ജിഎസ്ടി പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹാന്‍ഡ്ലൂം, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയേയും നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 12 ശതമാനം നികുതിയാണ് ഇവയ്ക്ക് ചുമത്തുന്നത്.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പിയുഷ് ഗോയലിന്റെ അധ്യക്ഷതയിലാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: