റാഫേല്‍; കള്ളം പറഞ്ഞ രാഹുല്‍ ഇന്ത്യക്കാരുടെ പ്രതിഛായ തകര്‍ത്തു

Saturday 21 July 2018 6:27 pm IST
പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന, ഒരു പാര്‍ട്ടിയുടെ അധ്യക്ഷനാണ് പ്രസംഗിക്കുന്നതെങ്കില്‍ അദ്ദേഹം പറയുന്ന ഓരോ വാക്കും അമൂല്യമാകണം. അദ്ദേഹം നിരത്തുന്ന വസ്തുതകള്‍ വിശ്വാസം ജനിപ്പിക്കണം.രാഹുലിന്റെ അറിവില്ലായ്മ അടിസ്ഥാനകാര്യങ്ങളില്‍ മാത്രമല്ല, പ്രോട്ടോകോള്‍ കാര്യങ്ങളിലുമുണ്ട്. ഒരു രാജ്യത്തിന്റെ ഭരണാധിപനുമായി സംസാരിച്ചത് തെറ്റായി ഉദ്ധരിക്കരുത്. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ കാര്യങ്ങളെ ഗൗരവമായി എടുക്കുന്നവര്‍ പിന്നെ അയാളോടോ അയാളിരിക്കുമ്പോഴോ കാര്യങ്ങള്‍ പറയാന്‍ മടിക്കും.

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ നുണ പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ പ്രതിഛായ  തകര്‍ത്തെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തിയെന്നും റാഫേല്‍ യുദ്ധവിമാനയിടപാടില്‍ രഹസ്യമില്ലെന്ന് അദ്ദേഹം പറഞ്ഞെന്നുമാണ് രാഹുല്‍ നുണ പറഞ്ഞത്. രാഹുലിന്റെ പ്രസ്താവന ഫ്രാന്‍സ് തന്നെ തള്ളുകയും ചെയ്തു. 

ഇങ്ങനെ ചെയ്തതു വഴി രാഹുല്‍ സ്വന്തം വിശ്വാസ്യത കളഞ്ഞു, ലോകത്തിനു മുന്‍പില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ പ്രതിഛായയും തകര്‍ത്തു. ജെയ്റ്റ്‌ലി ഫേസ് ബുക്കില്‍ കുറിച്ചു.  രാഹുല്‍ അവിശ്വാസ ചര്‍ച്ചയെ നിസാരമാക്കിക്കളഞ്ഞു. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നവര്‍ അജ്ഞതയും നുണയും അഭ്യാസങ്ങളും കൂട്ടിക്കലര്‍ത്തരുത്.  അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സാധാരണ മുതിര്‍ന്ന നേതാക്കളാണ് ചര്‍ച്ച നയിക്കുക. ഇത് രാഷ്ട്രീയ ചര്‍ച്ചയുടെ നിലവാരം ഉയര്‍ത്തും. സര്‍ക്കാരിനെതിരായ അവിശ്വാസ ചര്‍ച്ച ഗൗരവകരമായ കാര്യമാണ്. അത് നിസാരമല്ല.

പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന, ഒരു പാര്‍ട്ടിയുടെ അധ്യക്ഷനാണ് പ്രസംഗിക്കുന്നതെങ്കില്‍ അദ്ദേഹം പറയുന്ന ഓരോ വാക്കും അമൂല്യമാകണം. അദ്ദേഹം നിരത്തുന്ന വസ്തുതകള്‍ വിശ്വാസം ജനിപ്പിക്കണം.രാഹുലിന്റെ  അറിവില്ലായ്മ അടിസ്ഥാനകാര്യങ്ങളില്‍ മാത്രമല്ല, പ്രോട്ടോകോള്‍ കാര്യങ്ങളിലുമുണ്ട്. ഒരു രാജ്യത്തിന്റെ ഭരണാധിപനുമായി സംസാരിച്ചത് തെറ്റായി ഉദ്ധരിക്കരുത്. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍  കാര്യങ്ങളെ ഗൗരവമായി എടുക്കുന്നവര്‍ പിന്നെ അയാളോടോ അയാളിരിക്കുമ്പോഴോ കാര്യങ്ങള്‍ പറയാന്‍ മടിക്കും.

റാഫേല്‍  സംബന്ധിച്ച  രഹസ്യ കരാര്‍ ഉണ്ടാക്കിയത് യുപിഎ സര്‍ക്കാര്‍ തന്നെയാണ്. വസ്തുതകളെപ്പറ്റി താന്‍ അജ്ഞനാണെന്ന് രാഹുല്‍ പലകുറി തെളിയിച്ചു കഴിഞ്ഞു. പക്ഷെ തന്ത്രപ്രധാനമായ കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്നു പറയുന്നത് രാജ്യ താല്പ്പര്യത്തിന് നിരക്കുന്നതല്ല.  ചെലവായ തുക വെളിപ്പെടുത്തുന്നത് യുദ്ധവിമാനത്തിലെ ആയുധങ്ങളെപ്പറ്റി  സൂചനകള്‍ നല്‍കും. ഭരണഘടന മാറ്റണമെന്ന് ചിന്തിക്കുന്നതോ അതിനധികാരമുള്ളതോ ആയ ഒരു മന്ത്രിയുമില്ല.

ഭരണഘടന മാറ്റണമെന്ന് ആഗ്രഹിച്ച അവസാന നേതാവ് രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയായിരുന്നു.അതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു. അമ്പരപ്പിക്കുന്ന ഒരു പ്രകടനത്തിനു ശേഷം ഇതോടെ  ഭാവി തെരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചെന്ന് കരുതുന്നത്,  മാര്‍ക്ക് ആന്റണിയുടെ അവതാരമാണ് താനെന്ന് കരുതുന്നത്  തനിക്ക് സംതൃപ്തി പകര്‍ന്നേക്കാം.. പക്ഷെ കാര്യങ്ങളെ ഗൗരവമായി വീക്ഷിക്കുന്നവര്‍ക്ക് അത് ഒരു സ്വയം പുകഴ്ത്തലായി മാത്രമാണ്, ഗുരുതരമായ പ്രശ്‌നമായാണ് തോന്നുന്നത്.

കുടുംബാധിപത്യത്തില്‍ പോലും പല മുന്‍ഗാമികളുടെയും ഗുണങ്ങള്‍ താങ്കള്‍  ഓര്‍ക്കേണ്ടതുണ്ട്. പണ്ഡിറ്റ്ജിയുടെ രണ്ട് ഐതിഹാസികമായ പ്രസംഗങ്ങള്‍ ഞാന്‍ വീണ്ടും വായിച്ചു, ട്രിസ്റ്റ് വിത്ത് ഡസ്റ്റിനി, ലൈറ്റ് ഹാസ് ഗോണ്‍ ഔട്ട് ഓഫ് ലൈഫ്... ജെയ്റ്റ്‌ലി കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.