സ്വതന്ത്ര എല്‍പി സ്‌കൂളുകളിലും സംസ്‌കൃത പഠനം വേണം

Sunday 22 July 2018 8:11 am IST

മണ്ണാര്‍ക്കാട്: സ്വതന്ത്ര എല്‍പി സ്‌കൂളുകളിലും സംസ്‌കൃതപഠനം ആരംഭിക്കണമെന്ന് ബാലവകാശ കമ്മീഷന്‍.  മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ കൊല്ലം എഴുകോണ്‍ അജിത് ഭവനിലെ പി.ജി അജിത്പ്രസാദിന്റെ മകള്‍ സമീക്ഷ നല്‍കിയ ഹര്‍ജിയിലാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. 

സ്വതന്ത്ര എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സംസ്‌കൃതം പഠിക്കാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമീക്ഷ പരാതി നല്‍കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് നിശ്ചയിക്കുന്ന എണ്ണം കുട്ടികളുണ്ടെങ്കില്‍ സംസ്‌കൃതപഠനത്തിന് അവസരമൊരുക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.

 2012 ലാണ്  സര്‍ക്കാര്‍  ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃതപഠനം ആരംഭിച്ചത്. എന്നാല്‍ ഒന്നുമുതല്‍ ഏഴാംതരം വരെ പഠിപ്പിക്കുന്ന യുപി സ്‌കൂളുകളിലെ എല്‍പി ക്ലാസ്സുകളില്‍ മാത്രമാണ് സംസ്‌കൃത പഠനത്തിന് അനുമതി ലഭിച്ചിരുന്നത്.

ബാലാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പായാല്‍ നിരവധി സ്‌കൂളുകളില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് വഴിയൊരുങ്ങും. 

നിലവില്‍ യുപി, ഹൈസ്‌കൂള്‍ തലങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ജോലിഭാരം കുറയും. ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ സംസ്‌കൃത പഠനം ഉണ്ടെങ്കില്‍ 40 പിരീഡുകള്‍ ഒരധ്യാപകന്‍ തന്നെ പഠിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.