ഹോക്കി ലോകകപ്പ്:ഇന്ത്യ ഇംഗ്ലണ്ടിനെ തളച്ചു

Sunday 22 July 2018 4:20 am IST

ലണ്ടന്‍: വനിതാ ഹോക്കി ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ, ഒളിമ്പിക് ചാമ്പ്യന്മാരും ലോക രണ്ടാം നമ്പറുമായ ഇംഗ്ലണ്ടിനെ സമനിലയില്‍ പിടിച്ചു നിര്‍ത്തി 1-1. ഇന്ത്യക്കായി നേഹ ഗോലും ഇംഗ്ലണ്ടിനായി ലില്ലി ഓസ്‌ലെയുമാണ് ഗോള്‍  നേടിയത്.

മത്സരഗതിക്കെതിരെ 26-ാം മിനിറ്റില്‍ ഗോള്‍ നേടി നേഹ ഇന്ത്യയെ മുന്നിലെത്തിച്ചു. ഇടവേളയ്ക്ക് ഇന്ത്യ 1-0 ന് മുന്നിട്ടു നിന്നു. കളിയവസാനിക്കാന്‍ എട്ട്് മിനിറ്റുള്ളപ്പോഴാണ് ഇംഗ്ലണ്ട് ഗോള്‍ മടക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.