സഗ്രബ്: ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യന്‍ ടീമംഗം നിക്കോള കാലിനിച്ച് വെള്ളി മെഡല്‍ സ്വീകരിച്ചില്ലെന്ന് ക്രൊയേഷ്യന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. റഷ്യന്‍ ലോകകപ്പില്‍ ഒരു മത്സരത്തിനുശേഷം നാട്ടിലേക്ക് തിരിച്ചയച്ചതിനാലാണ് നിക്കോള വെള്ളിമെഡല്‍ സ്വീകരിക്കാത്തത്. ഞാന്‍ റഷ്യയില്‍ കളിച്ചിട്ടില്ല. പിന്നെ എങ്ങിനെ മെഡല്‍ സ്വീകരിക്കുമെന്ന് നിക്കോള കാലിനിച്ച് മെഡലുമായി തന്നെ സമീപിച്ചവരോട് ചോദിച്ചു.
നൈജീരിയക്കെതിരായ ആദ്യ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങാന്‍ കാലിനിച്ചിനോട് കോച്ച് ഡാലിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ പുറംവേദനമൂലം മത്സരിക്കാനാവില്ലെന്ന് കാലിനിച്ച് കോച്ചിനെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് കാലിനിച്ചിനെ നാട്ടിലേക്ക് മടക്കി അയച്ചത്.
പുറവേദനയാണെന്ന് കാലിനിച്ച് കള്ളം പറഞ്ഞതാണെന്നാണ് ഡാലിച്ച് വിശ്വസിക്കുന്നു. നേരത്തെ ബ്രസീലിനെതിരായ പരിശീലന മത്സരത്തില്‍ നിന്നും കാലിനിച്ച് ഒഴിഞ്ഞുമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: