തിരുവനന്തപുരം: മെയ് 29ന് ആരംഭിച്ച കാലവര്‍ഷത്തില്‍ ഇതുവരെയായി വൈദ്യുതി മുടങ്ങിയത് മൂലമുണ്ടായ വരുമാന നഷ്ടം കൂടാതെ കെഎസ്ഇബിക്ക് 25 കോടി രൂപയിലധികം രൂപയുടെ നാശനഷ്ടം. 25,000 വൈദ്യുതി പോസ്റ്റുകള്‍ തകരുകയും 250ല്‍ പരം ട്രാന്‍സ്ഫോര്‍മറുകള്‍ കേടാകുകയും ചെയ്തു.
മൂവായിരത്തോളം കിലോമീറ്റര്‍ വൈദ്യുതിലൈനുകളും തകരാറിലായി. ഇതുമൂലമുണ്ടായ തകരാറുകള്‍ പരിഹരിച്ച് വൈദ്യുതിവിതരണം പൂര്‍വസ്ഥിതിയിലാക്കാന്‍ ദിവസങ്ങളോളം ജീവനക്കാരുടെ കഠിനാധ്വാനം വേണ്ടിവന്നു. ചില പ്രദേശങ്ങളിലെങ്കിലും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ദിവസങ്ങള്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: