മഹാരാജാസ് കോളേജിലേക്ക് തീവ്രവാദ പുസ്തകങ്ങള്‍

Sunday 22 July 2018 4:35 am IST

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലേക്ക് ഭീകരവാദത്തെ അനുകൂലിച്ചുള്ള മൂന്ന് ജിഹാദി പുസ്തകങ്ങള്‍ തപാലിലെത്തി. പ്രിന്‍സിപ്പാള്‍, സൂപ്രണ്ട് എന്നിവരടക്കമുള്ളവരുടെ വിലാസത്തിലാണ് മഞ്ചേരിയില്‍ നിന്ന് പുസ്തകങ്ങള്‍ അയച്ചിരിക്കുന്നത്. സൂപ്രണ്ടിന്റെ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് അന്വേഷണം തുടങ്ങി.

മഞ്ചേരിയിലെ ഒരു മതപഠന കേന്ദത്തിന്റെ പുസ്തകവും ഇക്കൂട്ടത്തിലുണ്ട്. ജിഹാദിനെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെയാണ് പുസ്തകത്തില്‍. പുസ്തകം ലഭിച്ചയുടന്‍ സൂപ്രണ്ട് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. അല്‍ ഇന്‍സാര്‍, അല്‍ കാഫിറുകള്‍ തുടങ്ങിയ പുസ്തകങ്ങളാണ് തപാലില്‍ എത്തിയത്.

എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട് ഭീകരരാണെന്ന് കണ്ടെത്തിയിരുന്നു. അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം കോളേജിലേക്ക് നിരവധി ഊമക്കത്തുകളാണ് വരുന്നത്. ഇതില്‍ ചിലത് ഭീഷണിക്കത്തുകളാണ്. അഭിമന്യു ക്യാമ്പസില്‍ നിന്നും നീക്കം ചെയ്യപ്പെടേണ്ടവനാണെന്നും സാമ്പത്തികസഹായം നല്‍കരുതെന്നും ചില കത്തുകളില്‍ ഉണ്ട്.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് പോലീസ് ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് അഭിമന്യു കൊല്ലപ്പെടേണ്ടവനാണെന്ന തരത്തില്‍ ഊമക്കത്തുകളെത്തുന്നത്. 

തീവ്രവാദ സ്വഭാവമുള്ള വിദ്യാര്‍ഥി സംഘടനകളുടെ സാന്നിധ്യം മഹാരാജാസ് കോളേജ് ക്യാമ്പസിലുള്ളതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് കോളേജിലെ ചില അധ്യാപകരുടെ സഹായവും ലഭിക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.