കോട്ടയം/ആലപ്പുഴ: ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ള ജില്ലയാണ് ആലപ്പുഴ. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ തിരിഞ്ഞു നോക്കാന്‍ ആലപ്പുഴയിലെ മന്ത്രിമാര്‍ക്ക് സമയമില്ല. ഒരാഴ്ചയിലേറെയായി കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ പതിനായിരങ്ങള്‍ ദുരിതജീവിതത്തിലാണ്. മന്ത്രി ജി. സുധാകരന് ഇന്നലെ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും അല്‍ഫോണ്‍സ് കണ്ണന്താനവും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ദുരിതബാധിതരെ കാണാന്‍ ആദ്യമായി എത്തുന്നത്.
കനത്ത മഴയും പ്രളയവും അനവധി ജീവനുകള്‍ എടുക്കുകയും വലിയ നാശനഷ്ടം വിതയ്ക്കുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലായിരുന്നു. സന്ദര്‍ശനം വെട്ടിച്ചുരുക്കി ദുരിതബാധിതരെ കാണാന്‍ എത്തിയില്ല. ദുരിതബാധിതരെ കണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. ഇല്ല അമേരിക്കയിലായിരുന്നുവെന്ന് ചമ്മലോടെ മുഖ്യമന്ത്രിക്ക് മറുപടി നല്‍കേണ്ടിയും വന്നിരുന്നു.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കേണ്ടതിനാലാണ് വൈകിയതെന്നാണ് സുധാകരന്റെ ന്യായീകരണം. ധനമന്ത്രി തോമസ് ഐസക്കും ഭക്ഷ്യമന്ത്രി പി. തിലോത്തമനും ഇതുവരെ ദുരിതബാധിതരെ കാണാന്‍ കൂട്ടാക്കിയിട്ടില്ല. കുട്ടനാടിന്റെ സ്വന്തം എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടിയും ഇന്നലെ കേന്ദ്രമന്ത്രിമാര്‍ക്കൊപ്പമാണ് മണ്ഡലത്തിലെ ദുരിതം കാണാനെത്തിയത്.
മഹാപ്രളയത്തില്‍ കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖല മുങ്ങിത്താഴ്ന്നിട്ടും സംസ്ഥാന മന്ത്രിമാര്‍ തിരിഞ്ഞുനോക്കിയില്ല. ആദ്യദിനത്തില്‍ ജില്ലയുടെ ചുമതലയുളള മന്ത്രി കെ. രാജു കോട്ടയം നഗരത്തിലെ ഒന്നോ രണ്ടോ ക്യാമ്പില്‍ വന്ന് പോയതല്ലാതെ തിരിഞ്ഞുനോക്കിയില്ല. ഇതിന് ശേഷമാണ് വെള്ളപ്പൊക്കം മഹാപ്രളയമായി അഞ്ച് ദിവസം അരലക്ഷത്തോളം പേര് കെടുതി അനുഭവിച്ചത്. എന്നാല്‍ മന്ത്രിസഭയിലെ ഒരാളും എത്തിയില്ല.
മലപ്പുറത്തിന് 26 കോടി; തെക്കന്‍ ജില്ലകള്‍ക്ക് തുച്ഛം
തിരുവനന്തപുരം: മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച 113.19 കോടി രൂപ ജില്ലകള്‍ക്ക് വീതിച്ചതില്‍ കടുത്ത വിവേചനം.
പൊതുവേ കുറച്ച് മഴ പെയ്ത മലപ്പുറം ജില്ലയ്ക്കാണ് കൂടുതല്‍ തുക. 26.37 കോടി. മധ്യകേരളത്തിലെ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലാണ് നാശനഷ്ടങ്ങള്‍ കൂടുതല്‍ ഉണ്ടായത്. മഴക്കെടുതി കൂടുതല്‍ ബാധിച്ച തെക്കന്‍ ജില്ലകള്‍ ഉള്‍പ്പെടെ എല്ലാ ജില്ലകള്‍ക്കും 10 കോടി രൂപയില്‍ താഴെയാണ് അനുവദിച്ചത്.
ജില്ലകള്‍ക്ക് അനുവദിച്ച തുക കോടി രൂപയില്‍: തിരുവനന്തപുരം 9.91, കൊല്ലം 5.06, പത്തനംതിട്ട 4.06, ആലപ്പുഴ 10.31, കോട്ടയം 13.77, ഇടുക്കി 3.25, എറണാകുളം 5.59, തൃശൂര്‍ 2.96, പാലക്കാട് 9.57, കോഴിക്കോട് 5.88, വയനാട് 3.18, കണ്ണൂര്‍ 7.75, കാസര്‍കോട് 5.86.
പ്രതികരിക്കാൻ ഇവിടെ എഴുതുക: