യുഎസിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

Sunday 22 July 2018 10:36 am IST

ലൊസാഞ്ചലസ്: അമേരിക്കയിലെ തിരക്കേറിയ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. സില്‍വര്‍ ലേക്ക് ഏരിയയിലെ ട്രേഡര്‍ ജോയുടെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് വെടിവയ്പ്പുണ്ടായത്. മുത്തശ്ശിയെയും വനിതാ സുഹൃത്തിനെയും വെടിവച്ചതിനുശേഷം കാറില്‍ രക്ഷപെട്ട യുവാവ് പൊലീസ് പിന്തുടര്‍ന്നെത്തിയതോടെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഓടികയറുകയായിരുന്നു. ഇവിടെ ഇയാള്‍ ബന്ദികളാക്കിയവരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. 

മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ 28കാരനായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട വെടിവയ്പിനൊടുവിലാണ് ഇയാളെ കീഴടക്കിയത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാളുടെ ഇടത്തെ കൈയ്ക്ക് വെടിയേറ്റിട്ടുണ്ട്. സംഭവസമയത്ത് 40തോളം ആളുകള്‍ കടയിലുണ്ടായിരുന്നു.

മുത്തിശ്ശിയുടെ നേര്‍ക്ക് തുടര്‍ച്ചയായി ഏഴു വട്ടമാണ് ഇയാള്‍ വെടിയുതിര്‍ത്തത് ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.