മാവോയിസ്റ്റ് ഭീകരരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങളുടെ കൂടെ പെന്‍ഗണും

Sunday 22 July 2018 11:53 am IST

ഭോപ്പാല്‍: ഛത്തീസ്ഗഡില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും നൂതന ആയുദ്ധം കണ്ടെത്തി. എട്ടു മീറ്റര്‍ വരെ ദൂരത്തില്‍ വരെ ആക്രമിക്കാന്‍ സാധിക്കുന്ന പെനയുടെ വലിപ്പമുള്ള തോക്കുകളാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്.

ഒമ്പത് എംഎം ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവക്കാന്‍ കഴിയുന്ന ആയുധമാണിത്. ചെറിയ ഇരുമ്പ് കുഴല്‍ ഉപയോഗിച്ചാണ് പെന്‍ഗണ്‍ നിര്‍മിച്ചിരിക്കുന്നത്. വെടിയുതിര്‍ക്കാനുള്ള ട്രിഗര്‍ ആയി ഒരു പിന്നും ഇതിനൊപ്പം പിടിപ്പിച്ചിട്ടുണ്ട്. ഒമ്പത് മുതല്‍ പത്ത് മീറ്റര്‍ ദൂരത്തേക്ക് കൃത്യമായി നിറയൊഴിക്കാന്‍ സാധിക്കുന്നതാണ് ഈ ആയുധം. മാവോയിസ്റ്റുകളോടൊപ്പമുള്ള സാങ്കേതിക വിദഗ്ധരാണ് പെന്‍ഗണ്‍ വികസിപ്പിച്ചതെന്നാണ് നിഗമനം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ തിമിനാര്‍, പുസ്നാര്‍ ഗ്രാമങ്ങളോട് ചേര്‍ന്ന് മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലില്‍ രണ്ട് വനിതകള്‍ ഉള്‍പ്പടെ എട്ടുപേരെയാണ് വധിച്ചത്. പിന്നീട് ഇവരില്‍ നടത്തിയ പരിശോധനയിലാണ് നൂതന ആയുദ്ധം കണ്ടെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.