കുട്ടികള്‍ക്ക് നല്‍കിയ ഉച്ച ഭക്ഷണത്തില്‍ പുഴു; പുഴുവല്ല, ജീരകമെന്ന് സ്‌കൂള്‍ അധികൃതര്‍

Sunday 22 July 2018 12:50 pm IST

മുര്‍ഷിദാബാദ്: സ്‌കൂള്‍ കുട്ടികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. എന്നാല്‍ പരാതി നല്‍കിയപ്പോള്‍, ഭക്ഷണത്തില്‍ കണ്ടത് ജീരകമാണെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. പശ്ചിമബംഗാളില്‍ മൂര്‍ഷിദാബാദിലെ ഹാസിംപൂര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.

ഉച്ചഭക്ഷണമായി വിളമ്പുന്ന കിച്ചടി എന്ന പലഹാരത്തിലാണ് പുഴുവിനെ കണ്ടത്. സംഭവം കുട്ടികള്‍ വീട്ടില്‍ പറഞ്ഞതോടെ രക്ഷിതാക്കള്‍ പരാതിയുമായി സ്‌കൂളിലെത്തുകയായിരുന്നു. എന്നാല്‍ കുട്ടികള്‍ കണ്ടത് ജീരകമാണെന്നും പുഴുവല്ലെന്നുമായിരുന്നു അധികൃതരുടെ മറുപടി.

സ്‌കൂളില്‍ വിളമ്പുന്ന ഭക്ഷണം പലപ്പോഴും മോശമാണെന്നും ഗുണനിലവാരമില്ലാത്തതാണെന്നും വീട്ടുകാര്‍ ആരോപിച്ചു. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താറില്ല. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.