ജനവാസമേഖലയില്‍ ഗൊറില്ല: വീഡിയോ വൈറലാകുന്നു

Sunday 22 July 2018 2:07 pm IST

സൗദി: റിയാദില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ ഗൊറില്ലയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സൗദി തലസ്ഥാനമായ റിയാദിലാണ് സംഭവം. യാതൊരു ഭീതിയും വിതയ്ക്കാതെ റോഡിലൂടെ നടക്കുന്ന ഗൊറില്ല വളരെ സൗമ്യനാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഗൊറില്ലയെ ക്യാമറയില്‍ പകര്‍ത്താനും ഭക്ഷണം നല്‍കാനും ആളുകള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്വകാര്യ വ്യക്തികള്‍ വളര്‍ത്തുന്ന ഗൊറില്ലയാണോ, സര്‍ക്കസ് ഗൊറില്ലയാണോ ഇതെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.  

ഏകദേശം മുപ്പത് മിനിറ്റോളം ഗൊറില്ല മേഖലയില്‍ അലഞ്ഞുതിരിഞ്ഞുവെന്നും തുടര്‍ന്ന് പോലീസെത്തി കീഴടക്കുകയായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.