നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാകിസ്ഥാന്‍ പൗരനെ വെടിവച്ച് കൊന്നു

Sunday 22 July 2018 2:43 pm IST

കശ്മീര്‍: രാജ്യാന്തര അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച പാകിസ്ഥാന്‍ സ്വദേശിയായ യുവാവിനെ സുരക്ഷാസേന വധിച്ചു. ജമ്മു കശ്മീരില്‍ കത്വയിലെ ബോബിയ ഗ്രാമത്തിന് സമീപത്തൂടെയാണ് ഇയാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

നുഴഞ്ഞു കയറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇത് അവഗണിച്ച് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് ജവാന്‍മാര്‍ നടത്തിയ വെടിവപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് തിരച്ചില്‍ വിപുലമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച പഞ്ചാബിലെ ഗുര്‍ദാസ്പൂരിന് സമീപം പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഒരാളെയും രക്ഷാസേന വധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.