ചാരായ വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി; നടപടിക്കൊരുങ്ങി ഋഷിരാജ് സിങ്

Sunday 22 July 2018 3:56 pm IST

തിരുവനന്തപുരം: ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴി ചാരായ വാറ്റുപകരണങ്ങള്‍ വില്‍പനയ്ക്ക്.വിവരമറിഞ്ഞ് ഓണ്‍ലൈന്‍ വഴി സാധാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തി എക്‌സൈസ് കമ്മീഷണര്‍ ഉറപ്പു വരുത്തി.  ഇതിനുപിന്നാലെ സൈറ്റുകളുടെ നടത്തിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കാനും ആരംഭിച്ചു. ഇതോടെ സൈറ്റില്‍നിന്ന് ഉല്‍പന്നങ്ങള്‍ പിന്‍വലിച്ചു. 

അതേസമയം ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ലഹരിമരുന്നു വിതരണവും നടക്കുന്നുണ്ടെന്നു വിവരമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി എക്‌സൈസ് വകുപ്പ് രാജ്യാന്തര ഓണ്‍ലൈന്‍ സൈറ്റായ ഡാര്‍ക് നെറ്റ്.കോമിനെ നിരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് പോലീസിനും വിശദ റിപ്പോര്‍ട്ട് നല്‍കി.

ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളാണ് വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വിറ്റഴിച്ചത്. വ്യാപാര സൈറ്റുകളില്‍ ലിക്കര്‍ മാനുഫാക്ച്ചറിങ് യൂണിറ്റ് എന്നു ടൈപ്പു ചെയ്താല്‍ ഉപകരണങ്ങള്‍ ലഭ്യമാകും. ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഋഷിരാജ് സിങ്ങ് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തി ഉറപ്പ് വരുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.