ഹിന്ദു വിരുദ്ധ നോവല്‍: ചെന്നിത്തലയ്ക്ക് മറുപടിയുമായി അലി അക്ബര്‍

Sunday 22 July 2018 8:02 pm IST
ഒരാള്‍ ഒരു കഥ എഴുതുകയാണ്. ചാത്തന്‍ വായനയില്‍ നിന്ന് മുഖമുയര്‍ത്തി ആക്രോശിച്ചു ഫാ... മഹാത്മാവാണത്രേ... രാഷ്ട്ര പിതാവാണത്രേ... രണ്ടു ചെറുപ്പക്കാരികളുടെ കൂടെ ഉടുതുണിയും അഴിച്ചു മറ്റേ പണി ചെയ്തിട്ട് പരീക്ഷണം എന്നും പറഞ്ഞു ന്യായീകരിക്കാന്‍ വരുന്നോ കിളവന്‍.. ചാത്തന്‍ ആ പുസ്തകം വലിച്ചെറിഞ്ഞു കാര്‍ക്കിച്ചു തുപ്പി അകലേക്ക് നോക്കി പിറു പിറുത്തു.

കോഴിക്കോട്: മാതൃഭൂമിയിലെ ഹിന്ദു വിരുദ്ധ നോവലിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചുട്ടമറുപടിയുമായി സംവിധായകന്‍ അലി അക്ബര്‍. ചെന്നിത്തലയുടെ പോസ്റ്റിന് കമന്റായാണ് അലി അക്ബര്‍ കലക്കന്‍ മറുപടി നല്‍കിയത്.

പ്രിയ ചെന്നിത്തല ജി. ഒരു കലാകാരന്‍ തന്റെ ചുറ്റുപാടില്‍ നിന്നും ഇന്നലെകളിലെ അനുഭവത്തില്‍ നിന്നുമൊക്കെ നാളെയെ നോക്കിയാണ് രചനകള്‍ നടത്തുന്നത്. അങ്ങനെയാവുമ്പോള്‍ ഹരീഷ് പറഞ്ഞ കഥയില്‍ സ്ത്രീകള്‍ അമ്പലത്തില്‍ പോവുന്നത് കഴപ്പ് തീര്‍ക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞിരിക്കുന്നു, പറഞ്ഞത് കഥയിലെ കഥാപാത്രമാണ് ആ കഥാപാത്രത്തെ സൃഷ്ടിച്ചത് ഹരീഷ് ആണ്. ആ കഥാപാത്രത്തിന്റെ ഡയലോഗ് എഴുതിയതും ഹരീഷ് ആണ് അല്ലാതെ കഥാപാത്രം വന്നു ഹരീഷിന്റെ പേനയില്‍ കയറി എഴുതിയതല്ല.. വേണ്ട ഹരീഷ് പറഞ്ഞത് പോലെയാണോ അമ്പലത്തിലെ കാര്യങ്ങള്‍??? താങ്കളുടെ ഭാര്യയും മുല്ലപ്പൂവൊക്കെ ചൂടി അമ്പലത്തില്‍ പോവാറുണ്ടല്ലോ? അവര്‍ക്ക് ഹരീഷ് എഴുതിയ ഭാഗം ഒന്ന് വായിച്ചു കേള്‍പ്പിച്ചുനോക്കിയിട്ട് അതു ശരിയാണ് എന്നൊന്നു അവര്‍ പറഞ്ഞു ഹരീഷിനെ ന്യായീകരിക്കട്ടെ.

ഒരാള്‍ ഒരു കഥ എഴുതുകയാണ്. ചാത്തന്‍ വായനയില്‍ നിന്ന് മുഖമുയര്‍ത്തി ആക്രോശിച്ചു ഫാ... മഹാത്മാവാണത്രേ... രാഷ്ട്ര പിതാവാണത്രേ... രണ്ടു ചെറുപ്പക്കാരികളുടെ കൂടെ ഉടുതുണിയും അഴിച്ചു മറ്റേ പണി ചെയ്തിട്ട് പരീക്ഷണം എന്നും പറഞ്ഞു ന്യായീകരിക്കാന്‍ വരുന്നോ കിളവന്‍.. ചാത്തന്‍ ആ പുസ്തകം വലിച്ചെറിഞ്ഞു കാര്‍ക്കിച്ചു തുപ്പി അകലേക്ക് നോക്കി പിറു പിറുത്തു.

ഇങ്ങിനെ ഒരു കഥ വായിച്ചാല്‍ എനിക്ക് വേദനിക്കും താങ്കള്‍ക്ക് വേദന ഉണ്ടാവില്ല അല്ലേ. ഓരോ ഹിന്ദു സ്ത്രീയും മീശ വായിച്ചു വേദനിച്ചു... ഒരുപക്ഷെ താങ്കളുടെ കുടുംബം ഒഴികെ. എന്ത് കൊണ്ട്? എന്നും അലി അക്ബര്‍ കമന്റില്‍ ചോദിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.