പിഎസ്ജിയിലേക്ക് മടങ്ങാനൊരുങ്ങി നെയ്മര്‍

Monday 23 July 2018 3:21 am IST

റിയോ ഡി ജെനീറോ: പാരീസ് സെന്റ് ജര്‍മയിന്‍ (പിഎസ്ജി) സിലേക്ക് തിരിച്ചുപോകാന്‍ തയാറെടുത്തു കഴിഞ്ഞെന്ന്് ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍. പിഎസ്ജിക്ക് വിജയം നേടിക്കൊടുക്കുകയാണ് അടുത്ത ലക്ഷ്യം.

റഷ്യന്‍ ലോകകപ്പിലെ പ്രകടനം നിരാശാജനകമായിരുന്നു. കിരീട സ്വപ്‌നം തകര്‍ന്നതില്‍ ദുഃഖമുണ്ട്. ഇനി നാലു വര്‍ഷം കാത്തിരിക്കണം. എന്നാല്‍ ലോകം അവസാനിക്കുന്നില്ല. എനിക്ക് കുടുംബവും ക്ലബ്ബുമുണ്ട്. ദുഃഖിതനായിരിക്കുന്നതിനെക്കാള്‍ സന്തോഷവാനാകാന്‍ ഏറെ കാരണങ്ങളുണ്ടെന്ന് നെയ്മര്‍ പറഞ്ഞു.

ലോകകപ്പിലെ അഞ്ചു മത്സരങ്ങളില്‍ നെയ്മര്‍ക്ക് രണ്ട് ഗോളേ നേടാനായുള്ളൂ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് തോറ്റതോടെ ബ്രസീല്‍ പുറത്തായി.

ലോകകപ്പ് മത്സരങ്ങളില്‍ ചെറിയ ഫൗളുകള്‍ പോലും നെയ്മര്‍ പെരുപ്പിച്ച് കാണിക്കുന്നൂെവന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചവിട്ട് കൊള്ളാനല്ല ലോകകപ്പിലെത്തിയതെന്ന് നെയ്മര്‍ തുറന്നടിച്ചു. ഫൗള്‍ ചെയ്യുന്നയാളേക്കാള്‍ കൂടുതല്‍ ഫൗളിന് ഇരയാകുന്ന താരമാണ് വിമര്‍ശനത്തിനിരയാകുന്നത്. നിരാശാജനകമായ ലോകകപ്പ് അവസാനിച്ചു. പിഎസ്്ജിയിലേക്ക് സഹതാരങ്ങള്‍ക്കൊപ്പം ചേരാനായി പാരീസിലേക്ക് മടങ്ങുകയാണ്. ലോകകപ്പില്‍ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട കൈലിയന്‍ എംബാപ്പെ പിഎസ്ജിയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് നെയ്മര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.