ടോക്കിയോ ഒളിമ്പിക്‌സ് : ഭാഗ്യചിഹ്നം പുറത്തിറക്കി

Monday 23 July 2018 3:26 am IST
'മിറൈ' (ഭാവി), തോവ(നിത്യത) എന്നീ രണ്ടു ജപ്പാനീസ് വാക്കുകള്‍ ചേര്‍ന്നതാണ് 'മിറൈറ്റോവ'. 'സൊമൈറ്റി' ജപ്പാനിലെ തനതായ ചെറിമരങ്ങള്‍ എന്ന വാക്കില്‍ നിന്നും കടമെടുത്തതാണ്. കഴിഞ്ഞ ഡിസംബറില്‍ ജപ്പാനിലെ വിദ്യാലയങ്ങളില്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടവരെ കണ്ടെത്താന്‍ നടത്തിയ 'യോ ഡാന്‍' പദ്ധതിയിലൂടെയാണ് ഈ രണ്ടു ചിഹ്നങ്ങളും തിരഞ്ഞെടുത്ത്. 16,700 വിദ്യാലയങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.

ടോക്കിയോ: 2020 ലെ ടോക്കിയോ ഒളിമ്പിക്‌സിന്റെയും പാരാലിമ്പിക്‌സിന്റെയും ഭാഗ്യ ചിഹ്നങ്ങള്‍ ഇന്നലെ പുറത്തിറക്കി.  ടോക്കിയോ ഒളിമ്പിക്‌സ് സംഘാടക കമ്മറ്റി പ്രസിഡന്റ്  യോഷിറോ മോറിയും ടോക്കിയോ ഗവര്‍ണര്‍ യുറിയോ കോയ്‌കോയും ചേര്‍ന്നാണ്  പുറത്തിറക്കിയത്്. നീലയും വെള്ളയും കലര്‍ന്ന ഒളിമ്പിക് ഭാഗ്യ ചിഹ്നത്തിന് 'മിറൈറ്റോവ'എന്നും പിങ്കും വെള്ളയും കലര്‍ന്ന പാരാലിമ്പിക്‌സ് ഭാഗ്യ ചിഹ്നത്തിന് 'സൊമൈറ്റി' എന്നുമാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്്. 

'മിറൈ' (ഭാവി), തോവ(നിത്യത) എന്നീ രണ്ടു ജപ്പാനീസ് വാക്കുകള്‍ ചേര്‍ന്നതാണ് 'മിറൈറ്റോവ'. 'സൊമൈറ്റി' ജപ്പാനിലെ തനതായ ചെറിമരങ്ങള്‍ എന്ന വാക്കില്‍ നിന്നും കടമെടുത്തതാണ്. കഴിഞ്ഞ ഡിസംബറില്‍ ജപ്പാനിലെ വിദ്യാലയങ്ങളില്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടവരെ കണ്ടെത്താന്‍  നടത്തിയ 'യോ ഡാന്‍' പദ്ധതിയിലൂടെയാണ് ഈ രണ്ടു ചിഹ്നങ്ങളും തിരഞ്ഞെടുത്ത്. 16,700 വിദ്യാലയങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ഫെബ്രുവരിയില്‍ രണ്ടു ചിഹ്നങ്ങള്‍ തിരഞ്ഞെടുത്തിരുന്നെങ്കിലും ഔദ്യോഗികമായി ഇന്നലെയാണ് പുറത്തിറക്കിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.