ഇറാനില്‍ വീണ്ടും ഭൂചലനം

Monday 23 July 2018 7:46 am IST
43 ഗ്രാമിങ്ങളിലാണ് തുടര്‍ ചലനങ്ങള്‍ ഉണ്ടായതെന്ന് കാലാവസ്ഥാ പഠന കേന്ദ്രം വ്യക്തമാക്കി. 101 കെട്ടിടങ്ങള്‍ പൂര്‍ണമായും തകരുകയും ചെയ്തു. മേയില്‍ ഇറാനിലുണ്ടായ ഭൂചലനത്തില്‍ 133 പേര്‍ മരിച്ചിരുന്നു.

ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടുത്തെ കെര്‍മാന്‍ പ്രവിശ്യയിലുണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. മൂന്ന് ഭൂചലനങ്ങളിലുമായി 287 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

43 ഗ്രാമിങ്ങളിലാണ് തുടര്‍ ചലനങ്ങള്‍ ഉണ്ടായതെന്ന് കാലാവസ്ഥാ പഠന കേന്ദ്രം വ്യക്തമാക്കി.  101 കെട്ടിടങ്ങള്‍ പൂര്‍ണമായും തകരുകയും ചെയ്തു. മേയില്‍  ഇറാനിലുണ്ടായ ഭൂചലനത്തില്‍ 133 പേര്‍ മരിച്ചിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ രേഖപ്പെടുത്തിയ 7.2 തീവ്രതയുള്ള ഭൂചലനമാണ് സമീപകാലത്ത് ഇറാനിലുണ്ടായ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്ന്. അന്നും നൂറിലേരെ പേരാണ് മരണമടഞ്ഞത്. സംഭവത്തേത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.