വിയറ്റ്‌നാമില്‍ വെള്ളപ്പൊക്കം; 19 പേര്‍ മരിച്ചു

Monday 23 July 2018 8:02 am IST
ദുരന്തത്തില്‍ 217 വീടുകള്‍ പൂര്‍ണമായും ,9,600 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. വീടുകള്‍ വെള്ളത്തിലായതിനെ തുടര്‍ന്നു പലരും പലായനം ചെയ്തിരിക്കുകയാണ്.

ഹനോയ്: ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വിയറ്റ്നാമില്‍ 19 പേര്‍ മരിച്ചു. മധ്യ-വടക്ക് വിയറ്റ്നാമിലാണ് സണ്‍ ടിന്‍  ചുഴലിക്കാറ്റും തുടര്‍ന്നു വെള്ളപ്പൊക്കവുമുണ്ടായത്. 17 പേര്‍ക്ക് പരിക്കേറ്റു. 13 പേരെ കാണാതായി. ചിലയിടങ്ങളില്‍ കനത്ത മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദുരന്തത്തില്‍ 217  വീടുകള്‍ പൂര്‍ണമായും ,9,600 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.  വീടുകള്‍ വെള്ളത്തിലായതിനെ തുടര്‍ന്നു പലരും പലായനം ചെയ്തിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.