ഭാരം കൂടിയ ഉപഗ്രഹം ബഹിരാകാശത്തെത്തിച്ച് സ്‌പെയ്‌സ് എക്‌സ്

Monday 23 July 2018 8:14 am IST
കനേഡിയന്‍ ടെലികോം കമ്പനിയായ ടെലിസാറ്റിനു വേണ്ടി ടെല്‍സ്റ്റാര്‍ 19വി എന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചത്. വിശ്വസ്ത റോക്കറ്റായ ഫാല്‍ക്കണ്‍ ഒന്‍പതാണു പുതിയ വിക്ഷേപണവും നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ കേപ് കാനവറില്‍ നിന്നായിരുന്നു 7076 കിലോ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്.

ന്യൂയോര്‍ക്ക്:  അമേരിക്കന്‍ എയ്‌റോസ്‌പെയ്‌സ് കമ്പനിയായ സ്‌പെയ്‌സ് എക്‌സ് ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം ബഹിരാകാശത്തെത്തിച്ചു.

കനേഡിയന്‍ ടെലികോം കമ്പനിയായ ടെലിസാറ്റിനു വേണ്ടി ടെല്‍സ്റ്റാര്‍ 19വി എന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചത്. വിശ്വസ്ത റോക്കറ്റായ ഫാല്‍ക്കണ്‍ ഒന്‍പതാണു പുതിയ വിക്ഷേപണവും നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ കേപ് കാനവറില്‍ നിന്നായിരുന്നു 7076 കിലോ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്.

വിക്ഷേപിച്ച റോക്കറ്റിന്റെ ചില ഭാഗങ്ങള്‍ സ്‌പെയ്‌സ് എക്‌സ് വീണ്ടെടുത്തു. റോക്കറ്റിന്റെ ഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ പ്രത്യേക കപ്പല്‍ സജ്ജമാക്കിയിരുന്നു. സ്‌പെയ്‌സ് എക്‌സ് ഇതു പുനരുപയോഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.