ലോറി സമരം നാലാം ദിവസവും തുടരുന്നു; വിപണികള്‍ പ്രസിന്ധിയില്‍

Monday 23 July 2018 9:35 am IST
സമരം തുടര്‍ന്നാല്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി. ഡീസല്‍ വിലവര്‍ധന, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്‌ക്കെതിരെ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണു കേരളത്തിലും സമരം.

തിരുവനന്തപുരം: ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന ലോറി സമരം നാലാം ദിവസത്തിലെത്തിയതോടെ സംസ്ഥാനത്തെ വിപണികള്‍ പ്രതിസന്ധിയിലായി. പച്ചക്കറിയുടെയും പഴങ്ങളുടെയും വില കൂടിയതോടെയാണ് വിപണി കൂടുതല്‍ പ്രതിസന്ധിയിലായത്.

സമരം തുടര്‍ന്നാല്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.  ഡീസല്‍ വിലവര്‍ധന, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്‌ക്കെതിരെ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണു കേരളത്തിലും സമരം. സംസ്ഥാനാന്തര പെര്‍മിറ്റുള്ള അരലക്ഷം ലോറികള്‍ ഉള്‍പ്പെടെ ആകെ 90,000 ലോറികളാണു കേരളത്തില്‍ പണിമുടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.