ടൊറന്‍േറായില്‍ വെടിവയ്പ്പ്; നിരവധി പേര്‍ക്ക് പരിക്കേറ്റു

Monday 23 July 2018 10:39 am IST

ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തില്‍ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ കുട്ടിയടക്കം ഒന്‍പതു പേര്‍ക്ക് വെടിയേറ്റു. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവമുണ്ടായത്.  ഒരു പെണ്‍കുട്ടിയടക്കം പരിക്കേറ്റ 10ഓളം പേരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

ഗ്രീക്ക്ടൗണ്‍ ജില്ലയിലെ ഒരു റസ്റ്ററന്റിനു മുന്നിലാണ് ആക്രമണമുണ്ടായതെന്നാണു റിപ്പോര്‍ട്ട്. കറുത്ത വസ്ത്രം ധരിച്ചയാളാണ് വെടിവെച്ചത്. സംഭവ ശേഷം ആക്രമി സ്വയം വെടിവെച്ച് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പുറത്ത് നിന്ന് റസ്‌റ്റൊറന്റ് ലക്ഷ്യമാക്കി വെടിവെക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. 

20 തവണ വെടിയൊച്ച കേട്ടു. ഓരോ തവണ വെടിവെക്കുമേ്ബാഴും ആക്രമി തോക്ക് റീലോഡ് ചെയ്യുന്ന ശബ്ദവും കേട്ടിരുന്നു. നാല് പേര്‍ വെടിയേറ്റ് വീഴുന്നതിനും സാക്ഷിയായതായി അയാള്‍ പറഞ്ഞു. നഗരത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. നഗരവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.