ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ചു ദിവസം നീളുന്ന ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കം. റുവാണ്‍ഡ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ 25നു നടക്കുന്ന ബ്രിക്സ് ഉച്ചകോടിയാണ് സന്ദര്‍ശനത്തിലെ മുഖ്യ അജന്‍ഡ.
23ന് റുവാണ്ഡയിലെത്തുന്ന അദ്ദേഹം തൊട്ടടുത്ത ദിവസം ഉഗാണ്ടയിലേക്കു പോകും. അവിടെ പ്രസിഡന്റ് യോവെയ് മുസെവേനിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ ഉഗാണ്ട സംയുക്ത വ്യവസായ സമ്മേളനത്തില്‍ പങ്കെടുക്കുന്ന അദ്ദേഹം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. 21 വര്‍ഷത്തിനിടെ ഉഗാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: