ദിലീപിനെതിരെ സര്‍ക്കാര്‍; വിചാരണയ്ക്ക് പ്രത്യേക കോടതി

Monday 23 July 2018 11:06 am IST
കേസിലെ പ്രതി ദിലീപ് വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു. അതിനാല്‍ വിചാരണ വേഗത്തിലാക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി അഭികാമ്യമാണെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിന്റെ പ്രത്യേക സാഹചര്യം കോടതി പരിഗണിക്കണം.  

കേസിലെ പ്രതി ദിലീപ് വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു. അതിനാല്‍ വിചാരണ വേഗത്തിലാക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ദിലീപിന് നല്‍കിയിട്ടും വീണ്ടും ആവശ്യങ്ങള്‍ ഉന്നയിച്ച്‌ വിചാരണ തടസപ്പെടുത്താനാണ്  ശ്രമമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

നടിയുടെ ഹര്‍ജിയിലാണ് സത്യവാങ്മൂലം നല്‍കിയത്. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.