ഹിന്ദുവിരുദ്ധ നോവല്‍: ബാലനും കിട്ടി അലി അക്ബറുടെ ചുട്ട മറുപടി

Monday 23 July 2018 11:32 am IST
ഹിന്ദുവിനെ കുറിച്ചെഴുതിയാലോ? ചിരിച്ചു കൊണ്ട് കഥാകാരൻ പറഞ്ഞു... കുറച്ചു സംഘികൾ ഒച്ചപ്പാടുമായി വരും അപ്പോഴേക്കും കമ്മ്യൂണിസ്റ്റ്കാരും കോൺഗ്രസ്സുകാരും ബുദ്ധിജീവികളും ആവിഷ്കാരസ്വാതന്ത്ര്യ ബാനറും പിടിച്ചു സഹായിക്കാൻ വരും. ന്യുനപക്ഷത്തേ കൂടെ നിറുത്തണ്ടേ???
"അലി അക്ബര്‍"

കോഴിക്കോട്: മാതൃഭൂമിയിലെ ഹിന്ദു വിരുദ്ധ നോവലിനെ അനുകൂലിച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചുട്ടമറുപടി നല്‍കിയ സംവിധായകന്‍ അലി അക്ബര്‍ ഇന്ന് മന്ത്രി എ.കെ ബാലനെയും ഫേസ്‌ബുക്കിലൂടെ വിമര്‍ശിച്ചു. മതതീവ്രവാദം കേരളത്തിലും ശക്തി പ്രാപിച്ചിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് 'മീശ' എന്ന നോവലിനെക്കുറിച്ചുള്ള വിവാദമെന്നായിരുന്നു ബാലന്‍ തന്റെ ഫേസ്‌ബുക്കിലൂടെ ന്യായീകരിച്ചത്. 

എ.കെ ബാലന് കൊടുത്ത മറുപടി : 

ചത്തുപോയ കോരൻ ഉയിർത്തെഴുന്നേറ്റ് കഥാകാരന്റ അടുക്കൽ വന്നു പറഞ്ഞു ഞാൻ കഥാപാത്രം മാത്രമല്ലേ എനിക്കെന്തും പറയാലോ? കഥാകാരൻ പറഞ്ഞു എന്തും പറയാം. കോരൻ കഥ പറഞ്ഞു തുടങ്ങി ഞാൻ കുഞ്ഞഹമ്മദ് എന്ന 12 വയസ്സുള്ള ഒരു ചെറിയ ആത്മാവിനെ കണ്ടു മുട്ടി. ഞാൻ അവനോടു ചോദിച്ചു കുഞ്ഞേ നീയെങ്ങിനെയാണ് മരിച്ചത് അവൻ പറഞ്ഞു ഒരു ഉസ്താദ് പീഡിപ്പിച്ചു കൊന്നതാണ് അവൻ മദ്രസയിൽ.... ഇത്രയും പറഞ്ഞതും കഥാകാരൻ ഇടപെട്ടു പറഞ്ഞു ക്ഷമിക്കണം കോരാ ഇത്തരം ഡയലോഗ് വേണ്ട അത് ശരിയാവില്ല. എന്നാൽ പള്ളീലച്ചൻമാർ പീഡിപ്പിച്ചുകൊന്ന കന്യകയുടെ ആത്മാവ് പറഞ്ഞ കഥപറയട്ടെ? 

കഥാകാരൻ ചാടി കയറി പറഞ്ഞു ആയ്യോാ വേണ്ട കോരാ അതും പ്രശ്നമാവും... എന്നാൽ പിന്നെ പൂജാരി  കൊന്ന ചക്കീടെ ആത്മാവ് പറഞ്ഞ കഥ പറയാം .. കഥാകൃത്ത് ആവേശത്തോടെ പേന എടുത്തു ചോദിച്ചു എവിടെ വച്ചാ കൊന്നത്...?? വിറകു പുരയിൽ വച്ചാ... 

ചെ ച്ചെ അതിനു ഒരു ത്രിൽ ഇല്ല അമ്പലത്തിൽ വച്ചായാൽ ഒരു ത്രിൽ കൂടും കഥാകാരൻ ആവേശത്തോടെ പറഞ്ഞു...കോരാ.. ബാക്കി പറ.. 

കോരൻ ചോദിച്ചു കഥാകൃത്തെ എന്താണ് ആദ്യ രണ്ടാത്മാക്കളും പറഞ്ഞത് വേണ്ടാന്നു പറഞ്ഞത്? 

പൊന്നു കോരാ ഉസ്താദിന്റെ പീഡനത്തേകുറിച്ചെഴുതിയാൽ കഴുത്തിൽ തലയുണ്ടാവില്ല, രണ്ടാമത്തെത് എഴുതിയാൽ കയ്യുമുണ്ടാവില്ല. 

കോരൻ സംശയത്തോടെ ചോദിച്ചു ഹിന്ദുവിനെ കുറിച്ചെഴുതിയാലോ? ചിരിച്ചു കൊണ്ട് കഥാകാരൻ പറഞ്ഞു... കുറച്ചു സംഘികൾ ഒച്ചപ്പാടുമായി വരും അപ്പോഴേക്കും കമ്മ്യൂണിസ്റ്റ്കാരും കോൺഗ്രസ്സുകാരും ബുദ്ധിജീവികളും ആവിഷ്കാരസ്വാതന്ത്ര്യ ബാനറും പിടിച്ചു സഹായിക്കാൻ വരും. ന്യുനപക്ഷത്തേ കൂടെ നിറുത്തണ്ടേ??? 

ഇത് കേട്ടതും കോരന്റെ ആത്മാവ് ആഞ്ഞു തുപ്പി.... തുപ്പൽ ആരുടെ മുഖത്താ വീണതെന്ന് കഥാകാരൻ മുഖം ഉയർത്തി നോക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.