നവാസ് ഷെരീഫിന് ഗുരുതര വൃക്ക രോഗം

Monday 23 July 2018 11:48 am IST

ലാഹോര്‍:  പനാമ കുംഭകോണമുള്‍പ്പെടെ മൂന്ന് അഴിമതിയാരോപണ കേസുകളില്‍  ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് വൃക്കരോഗമെന്ന് റിപ്പോര്‍ട്ട്. നവാസ് ഷെരീഫിന്റെ രക്തത്തില്‍ യൂറിയയുടെ അളവ് അപകടകരമായ നിലയിലാണെന്നും ഹൃദയമിടിപ്പ് വര്‍ധിച്ച നിലയിലാണെന്നും നിര്‍ജ്ജലീകരണമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അസുഖ ബാധിതനായ അദ്ദേഹത്തെ ജയിലില്‍ നിന്നും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് മെഡിക്കല്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായി പാകിസ്താന്‍ പത്രമായ ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് രാത്രിയോടെ ആരോഗ്യനില വഷളാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, ജയില്‍ അധികൃതര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. 

പാക് കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്നും ഈ മാസം 13 ന് ലാഹോറില്‍ എത്തിയ ഷെരീഫിനെയും മകള്‍ മറിയത്തെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയായിരുന്നു. അഴിമതിക്കേസില്‍ 10 വര്‍ഷം തടവാണ് ഷെരീഫിന്. മകള്‍ക്ക് ഏഴ് വര്‍ഷവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.