ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്; കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും

Monday 23 July 2018 12:52 pm IST

വാഷിങ്ടന്‍:  അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ തുനിഞ്ഞാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറാനോട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയെ അഭിസംബോധന ചെയ്ത് ട്വിറ്ററിലൂടെയാണു ട്രംപിന്റെ മുന്നറിയിപ്പ്.

 'മേലില്‍ യുഎസിനെ ഭീഷണിപ്പെടുത്താന്‍ മുതിരരുത്, ചരിത്രത്തിലുടനീളം വളരെ ചുരുക്കമായി അനുഭവിച്ചിട്ടുള്ള കടുത്ത പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും. ഹിംസയെയും മരണങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ ഭ്രാന്തമായ വാക്കുകള്‍ കേട്ടിരിക്കുന്ന രാജ്യമായിരിക്കില്ല ഇനി ഞങ്ങള്‍, കരുതിയിരിക്കുക' - ട്രംപ് കുറിച്ചു.

സിംഹമടയില്‍ കയറിക്കളിക്കരുതെന്ന് റൗഹാനി ട്രംപിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനുമായുള്ള തര്‍ക്കമാണ് എല്ലായുദ്ധങ്ങള്‍ക്കും ഇടവെക്കുന്നതെന്നും റൗഹാനി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.